ജിദ്ദ: ഒ. ഐ.സി. സി യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മഹത്തരമാണെന്നും ഈ കോവിഡ് കാലത്ത് ആരോഗ്യ സേവന മേഖലയ്ക്കു പ്രവാസി സമൂഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും മുൻ മന്ത്രിയും എം.പി യുമായ അടൂർ പ്രകാശ് പറഞ്ഞു. ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജ്യണൽ കമ്മറ്റി അടൂർ ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ആരോഗ്യ സഹായി പദ്ധതിയിലൂടെയുള്ള വീൽ ചെയറുകളുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുവാൻ പെതുസമൂഹം നൽകുന്ന പിന്തുണ വലുതാണെന്നും ഇത്തരത്തിലുള്ള സഹായവും സഹകരണവുമാണ് കേരളത്തിലെ ആരോഗ്യ സംരക്ഷണത്തിന് മുഖ്യതലമായി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റീജിയണൽ കമ്മറ്റി നൽകിയ ആദ്യഘട്ടമായി നൽകിയ അഞ്ചു വീൽചെയ്യറുകൾ ഹോസ്പിറ്റൽ സൂപ്രണ്ട് ഇൻ ചാർജ്ജ് ഡോ. മനോജ് കുമാർ ഏറ്റുവാങ്ങി.
റീജ്യണൽ കമ്മറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരൻ പിള്ള, മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുപുറം, റീജ്യണൽ കമ്മറ്റി ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, ഒഐസിസി ശബരിമല സേവന കേന്ദ്ര കൺവീനർ അനിൽകുമാർ പത്തനംതിട്ട, രാജശേഖരൻ അഞ്ചൽ, സലാം പോരുവഴി, അംജത് അടൂർ എന്നിവർ സംസാരിച്ചു. തോപ്പിൽ ഗോപകുമാർ,എം ജി കണ്ണൻ,എഴംകുളം അജു, എസ് ബിനു, പഴകുളം ശിവദാസൻ, മണ്ണടി പരമേശ്വരൻ, ആബിദ് ഷെഹീം, മുൻസിപ്പൽ കൗൺസിലർ മാരായ ഡി. ശശികുമാർ, ഗോപുകരുവാറ്റ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷിബു ചിറക്കാരോട്ട്, തൗഫീഖ് രാജൻ, ചൂരക്കോട് ഉണ്ണികൃഷ്ണൻ, അരവിന്ദ് ചന്ദ്രശേഖർ, എബി തോമസ്, നിതീഷ് പന്നിവിഴ, ജയപ്രകാശ് തെങമം അഖിൽ പന്നിവിഴ, നന്ദു ഹരി ആശുപത്രി പി ആർ ഒ ഷൈനി, ജോയ് ബി. ബി എന്നിവർ പങ്കെടുത്തു.