ലോകക്കപ്പ് യോഗ്യത മത്സരത്തിലെ അവസാന മത്സരത്തിൽ ചൈനക്കെതിരെ ഒമാനു രണ്ടു ഗോൾ വിജയം ..

മസ്ക്കറ്റിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന ലോകക്കപ്പ് യോഗ്യതാ മത്സരത്തിലെ ചൈനക്കെതിരായ അവസാന മത്സരത്തിൽ രണ്ടു ഗോളിനാണ് ഒമാൻ വിജയിച്ചത് .. പന്ത്രണ്ടാം മിനിറ്റിൽ കാലിദ് അൽ ഹാജറി യുടെ അസ്സിസ്സിറ്റിൽ മധ്യനിര താരം അർഷാദ് അൽ അലാവി ഒമാന്റെ ആദ്യ നേടി.. പിന്നീട് രണ്ടാം പകുതിയിൽ മധ്യനിര താരം സല അൽ യഹിയിയുടെ അസിസ്റ്റിൽ അബ്ദുല്ല ഫവാസ് എഴുപത്തിനാലാം മിനിറ്റിൽ ലീഡ് രണ്ടാക്കി ..ഗ്രൂപ് ബിയിൽനിന്നും ജപ്പാനും സൗദി അറേബ്യയും ഖത്തർ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. അതിനാൽ, ഇന്നത്തെ മത്സരഫലത്തിന് പ്രസക്തിയില്ലെങ്കിലും സ്വന്തം കാണികൾക്കു മുന്നിൽ വിജയത്തോടെ ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾ അവസാനിപ്പിക്കാനായത് ഒമാൻ നു സന്തോഷം നല്കുന്നു ..