ഒമാനിലെ ഒരു സ്വകാര്യ ആരോഗ്യ സ്ഥാപനം കൊവിഡ്-19 പരിശോധനകളിൽ കൃത്രിമം കാണിച്ചതിനായി പിടിയിൽ. ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്‌മെന്റിന്റെ വിലയിരുത്തൽ പ്രകാരം സംഘം ഈ സ്വകാര്യ ആരോഗ്യ സ്ഥാപനം പരിശോധനകളിൽ കൃത്രിമം കാണിക്കുന്നതായി കണ്ടെത്തി. തുടർന്ന് ഈ സ്ഥാപനം സസ്പെൻഡ് ചെയ്യുകയും മേൽ നടപടികൾക്കായി കോവിഡ് നിയമലംഘന കമ്മിറ്റിക്ക് വിടുകയും ചെയ്തു. കൂടാതെ, ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട നിയമസ്ഥാപനങ്ങളെ ചുമതലപ്പെടുത്തി..