മസ്‌ക്കറ്റ് യോഗ മഹോത്സവ് 2022 – 75 ദിവസം, 75 ഇവന്റുകൾ’ : സംഘടിപ്പിക്കാൻ ഒമാനിലെ ഇന്ത്യൻ എംബസ്സി ..

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 മഹത്തായ വർഷങ്ങൾ ആഘോഷിക്കുന്ന ഈ വർഷം, ഒമാനിലെ വിവിധ യോഗ സംഘടനകളുടെ പിന്തുണയോടെ എംബസി, 8th ഇന്റർനാഷണൽ യോഗ ഡേയുടെ ഭാഗമായി വരുന്ന 75 ദിവസങ്ങളിൽ 75 പരിപാടികൾ സംഘടിപ്പിക്കുന്നു . ഈ യോഗ ഫെസ്റ്റിവലിൽ മസ്‌കറ്റിലെ വിവിധ സ്ഥലങ്ങളിലും നിരവധി നഗരങ്ങളിലും ഓൺലൈൻ, ഓഫ്‌ലൈൻ ഇവന്റുകൾ ഉൾപ്പെടുന്നു. ഇന്ന് രാവിലെ എംബസി പരിസരത്ത് ചടങ്ങിന്റെ ഔദ്യോഗിക ഉത്ഘാടനം നടന്നു ..അംബാസഡർ അമിത് നാരംഗ് സമ്മേളനത്തെ അഭിസംബോധന ചെയ്തു, ചടങ്ങിൽ ഇന്ത്യൻ സോഷ്യൽക്ലബ് പ്രതിനിധികളും ഒമാനിലെ നിരവധി യോഗ സംഘടനകളിലെ അംഗങ്ങളും പങ്കെടുത്തു. സമാപനം 2022 ജൂൺ 21 ന് 8th ഇന്റർനാഷണൽ യോഗ ഡേയുടെ ഭാഗമായി ഒമാൻ കൺവെൻഷൻ & എക്സിബിഷൻ സെന്ററിൽ നടക്കും