വിസ മെഡിക്കൽ സൗകര്യത്തോടെയാണ് നിസ്വയിലെ അൽ ദഖിലിയ മേഖലയിൽ മെഡ്സ്റ്റാറിന്റെ പുതിയ ക്ലിനിക്കിന് പ്രവർത്തനമാരംഭിക്കുന്നത് ..കൂടാതെ മെഡ്സ്റ്റാർ ഫാർമസി ഇവിടെ പ്രവർത്തനം ആരംഭിക്കുന്നുണ്ട് .. ഫാമിലി മെഡിസിൻ സേവനങ്ങളിലാണ് മെഡ്സ്റ്റാർ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കൂടാതെ വലിയ ഹോസ്പിറ്റലിലേക്കുള്ള കൺസൾട്ടന്റ ആയും പ്രവർത്തിക്കുന്നു . ഒമാനിലെ ഗോബ്ര,ഹംരിയ,സാമെയിൽ, എന്നിവിടങ്ങളിൽ അലോപ്പതി ക്ലിനിക്കുകളും അൽഖൗദിൽ ആയുർവേദ ക്ലിനിക്കുമാണ് ഉള്ളത് .. സാമെയിൽ ക്ലിനിക്കിൽ ദന്തരോഗ വിഭാഗവും കൂടി പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികളായ സീനിയ ബിജു, എ.ആർ. ബിജു, ഷാലി സാബ്രി , സാബ്രി ഹാരിദ് , ഫാത്തിമ ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു ..2014-ൽ ഒമാൻ സാമ്പത്തിക അവലോകനറിപ്പോർട് പ്രകാരം ഒമാനിലെ ഏറ്റവും ശക്തരായ 38 ബിസിനസ്സ് വനിതകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ഒരാളാണ് സീനിയ ബിജു..