വ്യക്തമായ രേഖകളില്ലാതെ നിരവധി ആളുകളാണ് മരുന്നുമായി രാജ്യത്തേക്ക് വരുന്നത്. ഇത് റോയൽ ഒമാൻ പൊലീസ് പരിശോധനയിൽ പിടിച്ചെടുക്കുന്നുണ്ട്.പരിശോധന ശക്തമാക്കിയതോടെ മരുന്നിന്റെ കുറിപ്പടിയില്ലാതെ യാത്ര ചെയ്യുന്നവർക്ക് കാല താമസം നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് യാത്ര സുഗമമാക്കാൻ മരുന്നുകളുടെ രേഖകൾകൂടി ഹാജരാക്കണമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച സർക്കുലർ മുഴുവൻ വിമാന കമ്പനികൾക്കും കൈമാറിയിട്ടുണ്ടെന്നും ഒമാന്‍ എയര്‍പോര്‍ട്ട്സ് അധികൃതർ അറിയിച്ചു ..