എട്ടാമത് അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഒമാനിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ സ്കൂൾ മസ്ക്കറ്റും സംയുകതമായി ഇന്ത്യൻ സ്കൂൾ മസ്ക്കറ്റ് ഗ്രൗണ്ടിൽ യോഗാദിനം സംഘടിപ്പിച്ചു ..ഇന്ത്യക്കാരെ കൂടാതെ ഒമാൻ സ്വദേശികളും വിദ്യാർത്ഥികളും അടക്കം നൂറുകണക്കിനാളുകൾ ചടങ്ങിൽ സംബദ്ധിച്ചു .. മനുഷ്യത്വത്തിന് വേണ്ടി യോഗ എന്ന മൂല്യം ഉയർത്തിപ്പിടിച്ചാണ് ഇത്തവണ യോഗാദിനം ആചരിക്കുന്നത് .. 2022 ഏപ്രിൽ എട്ടിന് ആരംഭിച്ച ഇന്ത്യൻ എംബസിയുടെ 75 ദിന യോഗാചരണത്തിനാണ് ഇതോടെ സമാപനമായത് ..