ബലിപെരുന്നാൾ പ്രമാണിച്ച് ഖത്തറിലെ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.

By : Vidya Venu

ഖത്തർ : ജൂലൈ 10 മുതൽ  14 വരെ മന്ത്രാലയങ്ങൾ , മറ്റു സർക്കാർ സ്ഥാപങ്ങൾ എന്നിവ പ്രവർത്തിക്കുകയില്ല . വാര്യന്ത അവധിക്കു ശേഷം ജീവനക്കാർ ജൂലൈ 17 ന് ജോലിക്കെത്തണം .ജൂലൈ ഒമ്പത് ശനിയാഴ്ചയാണ് ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷിക്കുന്നത്. ജൂലൈ എട്ട് മുതൽ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് അവധി ആരംഭിക്കും. തുടർന്ന് പൊതു അവധിയും വാരാന്ത്യ അവധിയും കഴിഞ്ഞ് ഒമ്പതു ദിവസത്തിനു ശേഷം മാത്രമെ പ്രവൃത്തി ദിനമായി ആരംഭിക്കൂ. ഖത്തർ സെൻട്രൽ ബാങ്കിനു കീഴിലെ ധനകാര്യ സ്ഥാപനങ്ങൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ് അതോറിറ്റി എന്നിവയുടെ അവധി ദിനങ്ങൾ സെൻട്രൽ ബാങ്ക് ഗവർണർ പ്രഖ്യാപിക്കുമെന്നും അറിയിപ്പിൽ പറയുന്നു