ഈദ് അൽ അദ്ഹയോടനുബന്ധിച്ച് ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് വെള്ളിയാഴ്ച ആശംസകൾ അറിയിക്കുന്നതായി ഒമാൻ വാർത്താ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.
മഴക്കാലത്ത് ജാഗ്രത പാലിക്കാനും വാദികൾ മറികടക്കാതിരിക്കാനും താഴ്ന്ന പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും സിവില്‍ ഡിഫന്‍സ് അതോറിറ്റി ആവശ്യപ്പെട്ടു. ഈദ് അൽ അദ്ഹ അവധി ദിനങ്ങളിൽ ഒമാനിൽ കനത്ത ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഈ ദിവസങ്ങളിൽ സുൽത്താനേറ്റിൽ 20 മുതൽ 80 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ മഴക്കാലത്ത് ജാഗ്രത പാലിക്കാനും , കടലിൽ ഇറങ്ങുന്നത് ഒഴിവാക്കാനും അതോറിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.