കുവൈത്ത്‌ പ്രധാനമന്ത്രിയായി ശൈഖ് അഹമ്മദ് അൽ നവാഫ് അസ്വബാഹ്

DESK@KUWAIT

കുവൈത്ത് സിറ്റി: കുവൈത്ത്  പ്രധാനമന്ത്രിയായി ശൈഖ്  അഹമ്മദ് അൽ നവാഫ് അസ്വബാഹിനെ നിയമനം നടത്തികൊണ്ട്  അമീരി ഉത്തരവിറക്കി.പാർലമെന്റിലെ  അംഗങ്ങൾ നൽകിയ  കുറ്റവിചാരണ നോട്ടീസിനെ തുടർന്നാണ്  കഴിഞ്ഞ ഏപ്രിലിൽ  മുൻ പ്രധാനമന്ത്രിയായ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് രാജിവെച്ചത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കാവൽ മന്ത്രിസഭയാണ്  കഴിഞ്ഞ മൂന്നുമാസമായി  രാജ്യത്തെ ഭരണകാര്യങ്ങൾക്ക് നേതൃത്വംനൽകിയിരുന്നത് . അമീരി നൽകിയ  പ്രത്യേക ഭരണഘടനാ അധികാരപ്രകാരമാണ്  കിരീടാവകാശി ശൈഖ് മിഷ് അൽ അഹ്മദ് അസ്സ്വബാഹ് പ്രധാനമന്ത്രിയായി  അധികാരമേറ്റത് .കാവൽ മന്ത്രിസഭയിൽ ഒന്നാം ഉപപ്രധാനമന്ത്രിയു ആഭ്യന്തരമന്ത്രിയുമാണ് ശൈഖ് അഹമ്മദ് അൽ നവാഫ്. അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അസ്വബാഹിന്റെ മകൻ കൂടിയാണ് ഇദ്ദേഹം. പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള അമീരി ഉത്തരവ് വന്നതിനാൽ വേഗത്തിൽത്തന്നെ മന്ത്രിസഭ അധികാരമേൽക്കും എന്നും അറിയിച്ചു .   പ്രധാനമന്ത്രിയാണ്  മന്ത്രിമാരെ നാമനിർദേശം ചെയ്യുക. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുൻപ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമെന്നും അധികൃതർ അറിയിച്ചു.