കുവൈത്ത് : കുവൈത്തിൽ കുടുംബവിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു .ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വിസ അപേക്ഷകൾ സ്വീകരിക്കേണ്ടെന്ന് താമസകാര്യ വകുപ്പ് ഓഫിസുകൾക്ക് അധികൃതർ നിർദേശം നൽകി. വിദേശപൗരന്മാർക് കുടുംബങ്ങളെ കൂടെ താമസിപ്പിക്കുന്നതിനുള്ള ആർട്ടിക്കിൾ 22 വിസയാണ് താൽകാലികമായി നിർത്തലാക്കിയത് .ഈ അറിയിപ്പിനു മുൻപ് വിസലഭിച്ചുകഴിഞ്ഞവർക്ക് കുടുംബത്തെ കൊണ്ടുവരുന്നതിന് തടസ്സമുണ്ടാകില്ല. രാജ്യത്തെ ആറു ഗവർണറേറ്റിലെയും റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്മെന്റുകൾക്ക് ഇതുസംബന്ധിച്ച നിർദേശം കിട്ടിയെന്നാണ് പ്രദേശിക മാധ്യമറിപ്പോർട്ട് .