മനാമ : വാഹനങ്ങളുടെ 500ൽ പരം നമ്പരുകൾ ലേലം ചെയ്യുന്നതായി മസാദ് കമ്പനി പറഞ്ഞു . അറുപത്തിയാറു മുതൽ തുടങ്ങുന്ന പുതിയ നമ്പരുകളാണ് ലേലം ചെയ്യുന്നത് .ഓരോ നമ്പരുകൾക്കും നിർണിത മൂല്യമാണ് കണക്കാക്കിയിട്ടുള്ളത്. അറേബ്യൻ ഓക്ഷൻ വെബ്സൈറ്റ് വഴി നമ്പരുകൾ ബുക്ക് ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.ഓൺലൈൻവഴി നടക്കുന്ന ലേലത്തിൽ നിരവധിപേർ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും അധികൃതർ പറഞ്ഞു .