ഖത്തർ : പാർട്ട്ടൈം ജോലിക്കുള്ള അപേക്ഷകൾക്കായി പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.ഇതുവഴി നിലവിൽ ജോലിയുള്ളവർക്ക് മുഴുവൻ സമയ ജോലിക്കോ പാർട്ട്ടൈം ജോലിക്കോ അപേക്ഷിക്കാൻ കഴിയും .നിലവിലെ തൊഴിലുടമയെ മാറ്റാതെ മറ്റൊരു കമ്പനിയിൽ തൊഴിലെടുക്കാനുള്ള അപേക്ഷയും പോർട്ടൽ വഴി നൽകാൻ കഴിയും .ഇതിന് തൊഴിലുടമയുടെ അനുമതി കൂടി വേണം.