വാസല്‍ എക്‌സ്‌ചേഞ്ച് പായസ മേള സെപ്തംബര്‍ ഒമ്പതിന് റൂവി ലുലു സൂഖില്‍

മസ്കറ്റ്. ഒമാനിലെ ഓണാഘോഷങ്ങളുടെ ഭാഗമായി വാസല്‍ എക്‌സ്‌ചേഞ്ച് സ്‌പോണ്‍സര്‍ ചെയ്യുന്ന പായസ മേള സെപ്തംബര്‍ ഒമ്പത് വെള്ളിയാഴ്ച നടക്കും. റൂവി ഹൈസ്ട്രീറ്റിലെ ലുലു സൂഖില്‍ വൈകീട്ട് അഞ്ച് മണി മുതല്‍ നടക്കുന്ന മേളയില്‍ 25 മത്സരാര്‍ഥികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. മലയാളി ഷെഫ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ പാചക വിദഗ്ധര്‍ വിധി നിര്‍ണയിക്കും. വെള്ളിയാഴ്ച വൈകീട്ട് നാല് മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 79482122, 99443622 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

പായസ മേളയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. വിധി നിര്‍ണയത്തിന് ശേഷം പൊതുജനങ്ങള്‍ക്കും പായസം വിതരണം ചെയ്യും. വാസല്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ സജി സി തോമസ്, ഓപറേഷന്‍സ് മാനേജര്‍ ജാസില്‍ കോവക്കല്‍, കംബ്ലയന്‍സ് ഓഫീസര്‍ വിമല്‍ എ ജി, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് നിയാസ്, പ്രിയ ദേവന്‍, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.