ഒമാൻ : മസ്കറ്റ് ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണത്തിലുണ്ടായ തടസ്സം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി പബ്ലിക് സർവീസസ് റെഗുലേറ്ററി അതോറിറ്റി സ്ഥിരീകരിച്ചു.
നിലവിൽ ക്രമേണ വൈദ്യുതി പുനഃസ്ഥാപിക്കുന്നുണ്ടെന്ന് എപിഎസ്ആർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വൈദ്യുതി മുടങ്ങിയതോടെ റോഡിൽ സിഗ്നലുകൾ പ്രവർത്തിക്കാതെ ഗതാഗതം ഉൾപ്പെടെ ജനജീവിതം സ്തംഭിച്ചു. ഗതാഗതം നിയന്ത്രിക്കാൻ പോലീസുകാരെ വിന്യസിച്ചിണ്ടെന്നും അധികൃതർ വ്യക്തമാക്കി







