മസ്കറ്റ്: ഒമാന്റെ അൻപത്തി രണ്ടാമത് ദേശീയ ദിനം പ്രമാണിച്ച് നവംബർ 30 , ഡിസംബർ ഒന്ന് എന്നീ ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നാല് ദിവസത്തെ അവധി ലഭിക്കും. അവധിക്ക് ശേഷം ഡിസംബര്‍ നാലാം തീയ്യതിയായിരിക്കും പിന്നീടുള്ള പ്രവൃത്തിദിനം .