ജിദ്ദ: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സംഘടനയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ചുക്കാൻ പിടിക്കുകയും, താഴെത്തട്ടിലെ ജീവിതങ്ങളുടെ അത്താണിയുമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138 ആം സ്ഥാപകദിനം ഒ ഐ സി സി സൗദി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. കോൺഗ്രസിനെ ആര് തകർക്കാൻ ശ്രമിച്ചാലും ഫീനിക്സ് പക്ഷിയെ പോലെ തിരിച്ച് വരുമെന്നും അതിന്റെ അലയൊലികളാണ് ജോഡോ യാത്രയിലൂടെ ഇന്ത്യയൊട്ടുക്കും പ്രകടമാവുന്നതെന്നും അദ്ദ്യക്ഷത വഹിച്ച സംസാരിച്ച പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു. ലോകത്ത് മറ്റൊരിടത്തും സമാനതകളില്ലാത്ത വിധം ഒരു രാജുവും സൃഷ്ട്രിക്കുമായും അത് ഒന്നായി നിർത്താൻ എല്ലാം ത്യജിച്ച് ഇപ്പോഴും പ്രവർത്തിക്കുന്ന സംഘടനയാണ് കോൺഗ്രസ് എന്നും മുനീർ പറഞ്ഞു,ചടങ്ങിൽ ഇഖ്ബാൽ പൊക്കുന്നു, നൗഷാദ് അടൂർ, അലി തേക്കുതോട്, മുജീബ് മൂത്തേടത്ത്, അസ്ഹാബ് വർക്കല, അനിൽകുമാർ പത്തനംതിട്ട, സഹീർ മാഞ്ഞാലി, അഷ്‌റഫ് വടക്കേകാട്, പ്രിൻസാദ് കോഴിക്കോട്, റഫീഖ് മൂസ ഇരിക്കൂർ, ഉസ്മാൻ കുണ്ടുകാവിൽ , രാധാകൃഷ്‌ണൻ കാവുബായ് , സിദ്ദീഖ് പുല്ലങ്കോട്, സമീർ നദ്‌വി കുറ്റിച്ചൽ, ഗഫൂർ വണ്ടൂർ, മജീദ് കോഴിക്കോട്, ബഷീർ പരുത്തികുന്നൻ, ഷിനു ജമാൽ എന്നിവർ പ്രസംഗിച്ചു.ജനറൽ സിക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.