സഹം കൈരളി ക്രിക്കറ്റ് ടൂർണമെന്റ് സീസൺ വൺ വെള്ളിയാഴ്ച

സഹം കൈരളി ക്രിക്കറ്റ് ടൂർണമെന്റ് സീസൺ വൺ 27.01.2023 വെള്ളിയാഴ്ച രണ്ട് ഗ്രൗണ്ട്കളിലായി അരങ്ങേറുന്നു സഹം സനയായയിലെയും സഹമിലെ ചലഞ്ചർസ് ക്രിക്കറ്റ് ഗ്രൗണ്ടിലുമായാണ് ടൂർണമെന്റ് നടക്കുന്നത് പതിനാറു ടീമുകൾ മാറ്റുരക്കുന്ന കളിയിൽ വിജയിക്കുന്നവർക്ക് ക്യാഷ് പ്രൈസും ട്രോഫിയും റണ്ണേഴ്സ് അപ്പിന് ക്യാഷ് പ്രൈസും ട്രോഫിയും നൽകും കൂടാതെ മാൻ ഓഫ് ദി മാച്ച് നല്ല കളിക്കാരൻ എന്നിവർക്കും ട്രോഫികൾ നൽകുമെന്നും സംഘാടകർ പറഞ്ഞു.കാലത്ത് ഏഴുമണിക്ക് ആരംഭിക്കുന്ന മാച്ച് രണ്ട് മൈതാനങ്ങളിലുമായി ഒരു ദിവസം കൊണ്ട് അവസാനിക്കും.