റിയാദ്: ഒരേ വാണിജ്യ രജിസ്ട്രേഷന് (സിജ്ൽ തിജാരിയ) കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സ്പോൺസർഷിപ്പും സ്വയമേവ കൈമാറ്റംചെയ്യും. രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികൾ സ്ഥാപനം പൂർത്തിയാക്കുന്നതിന് തൊഴിൽകാര്യ ഓഫീസിലെത്തിയ ശേഷം മുൻ ഉടമയുടെ ഫയൽ മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കണം. അതിന് ശേഷം പുതിയ ഉടമക്കായി ഫയൽ തുറക്കുന്ന നടപടികള്‍ കൂടി പൂർത്തിയാക്കണം . തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40 പ്രകാരം ജോലിയുടെ പേരിൽ തൊഴിലുടമയുടെ മേൽ ചുമത്തുന്ന സർക്കാർ ഫീസുകളൊന്നും തൊഴിലാളി വഹിക്കേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.