എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനം നൽകുന്ന ബഡ്ജറ്റ് : സോവിച്ചൻ ചേന്നാട്ടുശ്ശേരി

ബഹ്‌റൈൻ : എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്ന ലക്ഷ്യത്തോടുകൂടി വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തിക്കവാൻ വേണ്ടി യുള്ള ബഡ്‌ജറ്റ്‌ ആണ് ധനമന്ത്രി നിർമ്മലാ സീതരാമൻ അവതരിപ്പിചിരിക്കുന്നതെന്നു ഓവർസീസ് ബിജെപി പ്രതിനിധി സോവിച്ചൻ ചേന്നാട്ടുശ്ശേരി പറഞ്ഞു .

യുവാക്കളുടെയും, സ്ത്രീകളുടെയും, ആദിവാസി – ഗോത്രവർഗ്ഗ മേഖലകളിൽ ഉള്ളവരുടെയും ക്ഷേമം ലക്ഷ്യമാക്കിയിട്ടുള്ള ബഡ്ജറ്റാണിതെന്നും , വിദ്യാഭ്യാസ, വിനോദ, വ്യവസായ, കാർഷിക, ഗതാഗത മേഖലയിലെ വളർച്ച ലക്ഷ്യമാക്കിയിട്ടുള്ള ബഡ്ജറ്റ്ണിതെന്നും അദ്ദേഹം പറഞ്ഞു . നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്തിന്റെ സമ്പൂർണ്ണ വികസനം ലക്ഷ്യമാക്കിയാണ് ബഡ്ജറ്റ് നടപ്പിലാക്കിയിരിക്കുന്നതു . തൊഴിലില്ലായ്മ പരിഹരിക്കുവാൻ വേണ്ടി പുതിയ പതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുവാൻ വേണ്ടി ലക്ഷ്യത്തോടുകൂടിയുള്ളതാനൊന്നും , ഇന്ത്യ ഒരു വൻ സാമ്പത്തിക കുതിപ്പിലേക്ക് നീങ്ങുന്നതിനെ ലക്‌ഷ്യം വച്ചുള്ളതും കൂടാതെ ഇന്ത്യയുടെ ചരിത്രത്തിൽ ഇടംപിടിക്കുന്ന ബജറ്റ് ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ഓവർസീസ് ബിജെപി പ്രതിനിധി സോവിച്ചൻ ചേന്നാട്ടുശ്ശേരി വാർത്താ കുറിപ്പിൽ അറിയിച്ചു .