റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 22, 23 തീയതികളിൽ പൊതുഅവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 22നാണ് സൗദി സ്ഥാപകദിനം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സർക്കാര്‍ ജീവനക്കാർക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാർക്കും 22ന് ഔദ്യോഗിക അവധിയായിരിക്കും. വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളിയതിനാല്‍ സ്ഥാപകദിനാവധിക്കു ശേഷമുള്ള വ്യാഴം കൂടി സർക്കാര്‍ ജീവനക്കാർക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.