ബഹ്റൈൻ : നവകേരള ഹൂറ-മുഹറഖ് മേഖല ജനറൽ ബോഡി യോഗം പ്രവീൺ മേല്പത്തൂറിന്റെ അദ്ധ്യക്ഷതയിൽ ബഹ്റൈൻ നവകേരള പ്രസിഡന്റ് എൻ.കെ.ജയൻ ഉദ്ഘാടനം ചെയ്തു.ലോക കേരളസഭാഗം ഷാജി മൂതല, ശ്രീ അജയകുമാർ, സതീഷ് ചന്ദ്രൻ,സുനിൽ ദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.മേഖല കമ്മിറ്റി ഭാരവാഹികളായി എം.എ. സഗീർ (പ്രസിഡണ്ട്), വിനോദ് (വൈസ് പ്രസി.), പി.വി. കെ.സുബൈർ (സെക്രട്ടറി), സുമേഷ് കോക്കാടൻ (ജോ.സെക്രട്ടറി), ഇ.പി.അബ്ദുറഹിമാൻ (ട്രഷറർ) സ്വാതി റ്റി. ബി, സജീവൻ കൊടുങ്ങല്ലൂർ എന്നിവരടങ്ങുന്ന മേഖല എക്സിക്യുട്ടീവിനെയും തിരഞ്ഞെടുത്തു.അറുപത് വയസ്സിന് മുകളിലുള്ളവർക്ക് പ്രവാസി പെൻഷൻ ലഭ്യമാക്കുന്നതിനു അദാലത്തുകൾ സംഘടിപ്പിക്കണമെന്നും അതുവഴി ഇതുവരെ പ്രവാസി ക്ഷേമനിധി ചേരാത്തവർക്ക് പെൻഷൻ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും, ഉത്സവ-അവധി കാലങ്ങളിലുള്ള അനിയന്ത്രിതമായ ഉയർന്ന ടിക്കറ്റ് നിരക്കിൽ നിന്നും പ്രവാസികൾക്ക് ആശ്വാസമേകുന്ന ചാർട്ടേർഡ് വിമാനങ്ങൾ കേരളത്തിനു അനുവദിക്കുന്നതിന് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താനും ജനറൽ ബോഡി പാസ്സാക്കിയ പ്രത്യേക പ്രമേയത്തിൽ കേരള സർക്കാരിനോട് അഭ്യർത്ഥിച്ചു. എം.എ. സഗീർ നന്ദി പറഞ്ഞു.