സൗദി അറേബ്യ : വിവിധ മന്ത്രാലയങ്ങളിലെ 74 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കള്ളപ്പണം വെളുപ്പിക്കലും കൈക്കൂലിയും ഉൾപ്പടെ നിരവധി കുറ്റങ്ങൾക്ക് പിടിയിലായി . രാജ്യത്തെ (നസഹ) അഴിമതി വിരുദ്ധ അതോറിറ്റി ആണ് ഏഴ് മന്ത്രാലയങ്ങളിൽ നിന്നായി ഇത്രയും ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തരം, പ്രതിരോധം, ദേശീയ സുരക്ഷ, വിദേശകാര്യം, ആരോഗ്യം, മുനിസിപ്പൽ ഗ്രാമീണകാര്യ – ഭവനം എന്നീ മന്ത്രാലയങ്ങളിൽ വിവിധ പദവികളിൽ സേവനം അനുഷ്ഠിച്ചിരുന്നവരാണ് പിടിയിലായത് . ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനെ തുടർന്ന് കസ്റ്റിഡിയിലെടുത്തിരുന്ന 131 പേരിൽ 74 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൈക്കൂലി,കള്ളപ്പണം വെളുപ്പിക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‍തത്.