ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഈസ്റ്റർ വിഷു & ഈദ് ആഘോഷം

മനാമ : ഫ്രണ്ട്‌സ് അസോസിയേഷൻ  ഓഫ് തിരുവല്ല (FAT) ഈസ്റ്റർ വിഷു & ഈദ് ആഘോഷം നടത്തി. ICRF ചെയർമാൻ Dr. ബാബു രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ശ്രീ റോബി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.ദേവരാജൻ, ശ്രീ ശ്രീകുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി ശ്രീ അനിൽകുമാർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ രാജീവ്‌കുമാർ നന്ദിയും പറഞ്ഞു. ശ്രീ ജോർജ് ബെഞ്ചമിൻ, ബ്ലെസ്സൻ മാത്യു, മനോജ്‌ മാത്യു,വിനു ഐസക്, ജെയിംസ് ഫിലിപ്പ് , വിനോദ്കുമാർ, മാത്യു യോഹന്നാൻ,ഷിജിൻ ഷാജി, നൈനാൻ ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.