അനുശോചന സദസ്സ് സഘടിപ്പിക്കുന്നു

ഒമാൻ: ജനകീയ നടൻ മാമുകോയയുടെ നിര്യാണത്തിൽ അനോശോചന സദസ്സ് സംഘടിപ്പിക്കുന്നു ഏപ്രിൽ 29 ശനിയാഴ്ച 7 മണിക്ക് സോഹാർ കോഴിക്കോടൻ മക്കാനി ഹാളിൽ ആണ് പരിപാടി.സിനിമയുടെ വെള്ളി വെളിച്ചത്തിൽ നടന്നു കയറുമ്പോഴും ഒരു കോഴിക്കോട്ടുകാരന്റെ തനത് ശൈലിയിൽ  പച്ച മനുഷ്യനായി ജീവിച്ചആ നല്ല മനുഷ്യന്റെ നിര്യാണത്തിൽ പ്രവാസി സമൂഹം അനുശോചനം രേഖപെടുത്തുന്നു.സോഹാറിലെ കലാ കൂട്ടായ്മയായ ടീം എള്ളുണ്ടയാണ് പരിപാടി സംഘടിപ്പിക്കുന്നത് സാമൂഹ്യ സാംസ്‌കാരിക കലാ മേഖലയിലെ പ്രമുഖ
വ്യക്തിത്യങ്ങൾ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം.