ഒമാൻ : 2023 മെയ് 23 മുതൽ ജൂൺ 1 വരെ ഒമാനിലെ സലാലയിൽ നടക്കുന്ന പുരുഷ ഹോക്കി ജൂനിയർ ഏഷ്യാ കപ്പിന്റെ മെഡിക്കൽ പങ്കാളിയായി ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസും ഒമാൻ ഹോക്കി അസോസിയേഷനും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. 10 രാജ്യങ്ങൾ ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത് .. ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർമാരായ അബ്ദുൾ ലത്തീഫ്, ഡോ. പി എ മുഹമ്മദ്, എക്സിക്യൂട്ടീവ് ഡയറക്ടർ മൊയ്തീൻ ബിലാൽ, ഒമാൻ ഹോക്കി അസോസിയേഷൻ പ്രസിഡന്റ് ഡോ. മർവാൻ അൽ ജുമ എന്നിവർ ചേർന്ന് റൂവി ബദർ അൽ സമ ഹോസ്പിറ്റലിൽ വച്ച് ധാരണാപത്രത്തിൽ ഒപ്പുവച്ചു. പുരുഷ ഹോക്കി ജൂനിയർ ഏഷ്യാ കപ്പ് 2023 ന് പാകിസ്ഥാനുമായി പൂൾ എ യിൽ ആണ് ഇന്ത്യ… മെയ് 27 വൈകീട്ട് നടക്കുന്ന ചിരവൈരികളായ ഇന്ത്യ – പാക്കിസ്ഥാൻ മത്സരമാണ് ടൂർണമെന്റിന്റെ ആകർഷണീയത.