സമ്മൂസ്സ എന്ന പേരിൽ ഹൃസ്വ സിനിമ ഒരുങ്ങുന്നു

സോഹാർ:പ്രവാസ യാതനയുടെ പൊള്ളുന്ന കഥ പറയുന്ന സമ്മുസ്സ എന്ന ചെറു സിനിമ സോഹാറിലും പരിസരങ്ങളിലും ഷൂട്ടിങ് പൂർത്തിയാക്കി.
R4U മീഡിയ ബാനറിൽ ജൂണിൽ പുറത്തിറങ്ങുന്ന സമ്മൂസ്സ എന്ന ചിത്രത്തിൽ ജോസ് ചാക്കോ മുഖ്യ വേഷത്തിൽ എത്തുന്നു.കൂടാതെ രാജൻ പള്ളിയത്ത്‌
ശിവൻ അമ്പാട്ട് നിഖിൽ ജേക്കബ് നവാസ് മാനു എന്നിവർ വേഷമിടുന്നു. ക്യാമറയും സംവിധാനവും റിയാസ് വലിയകത്ത്‌ കഥ തിരക്കഥ റഫീഖ് പറമ്പത്ത്.
നിർമ്മാണം അന്നാസ് പ്രൊഡക്ഷൻ സോഹാർ നിഖിൽ ജേക്കബ് സംവിധാന സഹായി ക്രിയേറ്റീവ് ഹെഡ് നവാസ് മാനു എഡിറ്റിങ് ശ്രീജിത്ത്‌ എസ് ജെ.പോസ്റ്റർ ഡിസൈൻ ഷാഫി ഷാ എന്നിവർ നിർവഹിക്കുന്നു.