‘പ്രവാസി ഗൈഡ്’ ഒമാനിലെ പ്രകാശനം സംഘടിപ്പിച്ചു

ഒമാൻ:പ്രവാസ ജീവിതം നയിക്കാൻ തയാറെടുപ്പ് നടക്കുന്നതിന് മുമ്പ് അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളേയും, പ്രവാസികൾക്കായുള്ള നിയമസഹായങ്ങളും സർക്കാർ സേവനങ്ങളും ഉൾപ്പെടുത്തിയ പ്രവാസി ഗൈഡ് എന്ന പുസ്തകത്തിന്റെ ഒമാനിലെ പ്രകാശനം കർമ്മം റൂവി ആർ ജെ ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടന്നു. വേൾഡ് മലയാളി ഫെഡറേഷൻ ചെയർമാനും, ലോകകേരളാ സഭാ മെമ്പറുമായ ഡോക്ടർ രത്‌നകുമാർ ബുക്കിന്റെ കോപ്പി ഡോക്ടർ റസാഖ് ശിവപുരത്തിനു നൽകി പ്രകാശന കർമം നിർവഹിച്ചു… യോഗത്തിൽ ഇന്ത്യൻ പ്രവാസി ലീഗൽ സർവീസ് സൊസൈറ്റിയുടെ കേരള ഘടകം കോർഡിനേറ്റർ മാത്യൂസ് , എം എൻ .എം എ പ്രസിഡന്റ് വിജയ് കൃഷണ , സെക്രട്ടറി നിഷാ പ്രഭാകർ വി .എസ് അബ്ദുറഹിമാൻ ,എൻ . മുഹമ്മദ് , തൗഫീഖ് . മുഹമ്മദ്ദ് ഇക്ബാൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു