പ്രവാസി ലീഗൽ സെൽ തിരുവനന്തപുരം മേഖല ഓഫീസ് ഉൽഘാടനം തിങ്കളാഴ്ച്ച നടക്കും

തിരുവനന്തപുരം:പ്രവാസി ലീഗൽ സെൽ തിരുവനന്തപുരം മേഖല ഓഫീസ് ഉൽഘാടനം തിങ്കളാഴ്ച്ച നടക്കും. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡൻറ് അഡ്വ. ജോസ് ഏബ്രഹാമിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിലെ മുൻ ഡിജിപി യും മുഖ്യ വിവരാവകാശ കമ്മീഷണറുമായിരുന്ന ഡോ. സിബി മാത്യൂസ് ഉൽഘാടനകർമം നിർവഹിക്കും. പ്രമുഖ മനുഷാവകാശ പ്രവർത്തകനായ ശ്രീ. ജോയ് കൈതാരം മുഖ്യാതിഥി ആയിരിക്കും. അഡ്വ. ആർ. മുരളീധരൻ ചടങ്ങിന് ആശംസ അർപ്പിക്കും.പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കോവിഡ് കാലത്ത് റദ്ദു ചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ സുപ്രീം കോടതിയിൽ നിന്നും പ്രവാസികൾക്ക് അനുകൂലമായി നിരവധി കോടതി വിധികൾ നേടിയെടുത്തിട്ടുള്ള സംഘടനകൂടിയാണ് പ്രവാസി ലീഗൽ സെൽ. അർഹരായ പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ മിഷനുകളിലൂടെ സൗജന്യ നിയമ സഹായം ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള കേസുകൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിൽ പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
പ്രവാസി ലീഗൽ സെൽ തിരുവനന്തപുരം മേഖല ഓഫീസ് വിലാസം:- F2 -C, ക്യാപിറ്റോൾ സെന്റർ, സെക്രട്ടറിയേറ്റിന് എതിർവശം, തിരുവനന്തപുരം.