ഉച്ചവിശ്രമനിയമം ദഖിലിയ ഗവർണറേറ്റിൽ പരിശോധനകൾ കർശനമാക്കി

ഒമാൻ:ഒമാനിൽ ജൂ​ൺ മു​ത​ൽ ആ​ഗ​സ്റ്റു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഉച്ചവിശ്രമനിയമം കർശനമാക്കിയിട്ടുണ്ട് ഇതുമായി ബന്ധപെട്ടു ​ അൽ ദഖിലിയ ഗവർണറേറ്റിലെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ലേബർ – തൊഴിൽ മന്ദ്രാലയം ഉദ്യോഗസ്‌ഥർ , തൊഴിൽ നിയമം, ചട്ടങ്ങൾ, ഉച്ച വിശ്രമനിയമ തീരുമാനങ്ങൾ എന്നിവ പിന്തുടരുന്നുണ്ടോ എന്ന ലക്ഷ്യത്തോടെ ഗവർണറേറ്റുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന നിരവധി കൺസഷൻ ഏരിയകളിൽ പരിശോധന കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി. ഇത്തവണ നിയമലംഘനങ്ങൾ ഒന്നും തന്നെ കണ്ടെത്തിയില്ലെന്നും , ഇത്തരത്തിൽ നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ 500 റി​യാ​ൽ​വ​രെ പി​ഴ​യും ഒ​രു​മാ​സ​ത്തെ ത​ട​വും ല​ഭി​ച്ചേ​ക്കും. നി​യ​മം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ ഫോ​ൺ വ​ഴി​യോ മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റു​ക​ൾ വ​ഴി​യോ അ​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ തൊഴിലാളികളോട്  അ​റി​യി​ച്ചു.