മോസ്കോ: ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവർക്ക് റഷ്യയിലേക്ക് ഇ-വിസ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യക്കാര്‍ക്ക് ഇ-വിസ വഴി റഷ്യയിലേക്ക് യാത്ര ചെയ്യാൻ കഴിയും . ഇന്ത്യ ഉള്‍പ്പെടെ 52 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര സാധിക്കുക.റഷ്യയിലേക്ക് യാത്രചെയ്യുന്നതിന് 72 മണിക്കൂര്‍ മുൻപ് യാത്രക്കാര്‍ അവരുടെ അപേക്ഷകള്‍ നൽകണം . നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിസ അനുവദിക്കാന്‍ നാല് ദിവസമാണ് വേണ്ടത്. വിസ ലഭിക്കാന്‍ അപേക്ഷകര്‍ 40 ഡോളര്‍ (ഏകദേശം 3300 രൂപ) ആണ് കോണ്‍സുലാര്‍ ഫീസ് നല്‍കേണ്ടത്. വിനോദസഞ്ചാരം, ബിസിനസ് ട്രിപ്പുകള്‍, ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ എന്നിവയ്ക്ക് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാം. ഒറ്റത്തവണ മാത്രം പ്രവേശനാനുമതിയുള്ള വിസയുടെ കാലാവധി 60 ദിവസമാണ്. ഈ വിസ ഉപയോഗിച്ച് 16 ദിവസം വരെ രാജ്യത്ത് താമസിക്കാനും കഴിയും.