ഒമാൻ:ഇന്ത്യൻ നേവിയും റോയൽ ഒമാൻ നേവിയും തമ്മിലുള്ള സമുദ്ര പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി, തദ്ദേശീയമായി നിർമ്മിച്ച ഡിസ്ട്രോയർ ഐഎൻഎസ് വിശാഖപട്ടണം ഞായറാഴ്ച ഒമാനിൽ പ്രവേശിച്ചതായി ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ ഇന്ത്യൻ നേവിയും റോയൽ ഒമാൻ നേവിയും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും വെസ്റ്റേൺ നേവൽ കമാൻഡ് ഫ്ലീറ്റിന്റെ ഭാഗമാണ് യുദ്ധക്കപ്പലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.ഗൈഡഡ് മിസൈൽ സ്റ്റെൽത്ത് ഡിസ്ട്രോയറുകളുടെ പി 15 ബി ക്ലാസിന്റെ പ്രധാന കപ്പലാണ് ഐഎൻഎസ് വിശാഖപട്ടണം, ഇത് 2021 നവംബർ 21 ന് കമ്മീഷൻ ചെയ്തത് .