ബഹ്റൈൻ : സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ‘ജയിലർ’ സിനിമയുടെ റിലീസ് ആഘോഷം ബഹ്റനിലും . ”ജയിലർ”ആഘോഷമാക്കാനൊരുങ്ങി യിരിക്കുകയാണ് രജനി ഫാൻസ് അസോസിയേഷൻ ബഹ്റൈനിലെ ആരാധകരും . ഉത്സവത്തിന് സമ്മാനമായ ഒരുക്കങ്ങൾ ആണ് രജനി ഫാൻസ് അസോസിയേഷൻ ഇവിടെ നടത്തിയിരിക്കുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മാണ് രജനി ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത് .ഈ മാസം 11 ന് മനാമ ദാനമാളിലെ എപിക്സ് സിനിമാസിൽ ഫാൻസ് ഷോ നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ കഴിഞ്ഞ ദിവസം നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മലയാളത്തിന്റെ പ്രിയതാരം ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലും ജയിലറിൽ അഭിനയിക്കുന്നു. മോഹൻലാൽ ഫാൻസും ആഘോഷപരിപാടികളിൽ പങ്കെടുക്കും. ആഗസ്റ്റ് 10നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. എപ്പിക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ സുജയ് ഉച്ചിൽ, ബ്രാൻഡ് മാനേജർ മനോജ് ബാഹുലേയൻ, ഫിനാൻസ് മാനേജർ മുരളീധരൻ ചോലയിൽ,രജനി ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ സുധീർ കാലടി , സെന്തിൽ കുമാർ , ഗന്ത് രാജ് എന്നിവർ എപിക്സ് സിനിമാസിൽ നടന്ന വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.