മഞ്ഞപ്പട ഒമാന്‍ ഘടകം സൂപ്പര്‍ കപ്പ് 2023 ടൂർണമെന്റും ഓണാഘോഷ പരിപാടികളും സംഘടിപ്പിക്കുന്നു

ഒമാൻ :മസ്കറ്റ് ഫോർ സ്കോയർ റസ്റ്റെന്റിൽ നടന്ന ചടങ്ങിൽ സൂപ്പര്‍ കപ്പ് 2023 ന്റെ ടീമുകളുടെ ഗ്രൂപ്പ് നിര്‍ണ്ണയവും ട്രോഫി പ്രകാശനവും നടന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒമാന്‍ ഘടകം ഓണാഘോഷ പരിപാടികളും കൂടി ഉള്‍പ്പെടുത്തിയാണ് മഞ്ഞപ്പട സൂപ്പര്‍ കപ്പ് 2023 അണിയിച്ചൊരുക്കിയിട്ടുള്ളത്. ഈ മാസം 25 ന് കെ എം എഫ് എയുടെ പിന്തുണയോടെ അല്‍ ഹൈല്‍ ഈഗിള്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഒമാനിലെ പ്രമുഖ പ്രവാസി ടീമുകളായ 16 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും അതോടനുബന്ദ്ദിച്ച് നടക്കുന്ന ഓണാഘോഷത്തിൽ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന കാണികള്‍ക്കള്‍ക്കായി വ്യത്യസ്തങ്ങളായ മത്സരങ്ങളും അരങ്ങേറും. ടൂര്‍ണമെന്റിലെ വോളന്റിയേഴ്‌സിനുള്ള ജേഴ്‌സി പ്രകാശനവും ചടങ്ങില്‍ വെച്ചു നടന്നു. നാലു ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ലീഗ്, നോക്ക്ഔട്ട് മത്സരങ്ങള്‍ വെകുന്നേരം നാലു മണിക്ക് ആരംഭിക്കുമെന്നും കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മഞ്ഞപ്പട ഒമാന്‍ ഘടകം പ്രസിഡണ്ട് സുജേഷ് , സെക്രട്ടറി ആൾറിൻ, അലിൻ, സുരാജ് , എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.