ബഹ്റൈൻ : ഇന്ത്യയും ജിസിസിയും തമ്മിലുള്ള ബിസിനസ് ബന്ധത്തിന് നൽകിയ സംഭാവനകൾ മാനിച്ചു അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യനെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചു. ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ 97ാമത് ജന്മദിനമായ നവപൂജിതത്തോടനുബന്ധിച്ച് ശാന്തിഗിരിയിൽ നടന്ന സമ്മേളനത്തിലായിരുന്നു ആദരിക്കൽ.ചടങ്ങ് നടന്നത് . ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുര ത്നം ജ്ഞാനതപസ്വി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്തു.ബഹ്റൈൻ ആസ്ഥാനമായുള്ള അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ് കമ്പനി ചെയർമാനായ അദ്ദേഹം മുൻ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കൂടിയാണ്