മകളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച യുവതി അറസ്റ്റിൽ. ബ്രസീലിലെ സാവോപോളോയിലാണ് സംഭവം.ഓഗസ്റ്റ് എട്ടിനാണ് കൊലപാതകം നടന്നത്. 30 കാരിയായ റൂത്ത് ഫ്ളോറിയാനോ എന്ന സ്ത്രീയാണ് തൻ്റെ ഒമ്പത് വയസുകാരിയായ മകളെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഒരു മാസത്തോളം ഫ്രിഡ്ജിൽ സൂക്ഷിച്ചത്. പ്രതി മയക്കുമരുന്നിനടിമകുടിയാണ് .ഭർത്താവിനെ കൂടാതെ മറ്റൊരു പുരുഷനുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. മകൾക്ക് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല.ഇതാണ് മകളെ കൊലപ്പെടുത്താൻ പ്രതിയെ പ്രേരിപ്പിച്ചത് .
മകൾ കൊല്ലപ്പെട്ട ദിവസം യുവതി ഇയാളെ വീട്ടിലേക്ക് വിളിച്ചിരുന്നു. മകളെ കൊലപ്പെടുത്താൻ യുവതി ഇന്റർനെറ്റിൽ എളുപ്പവഴി തിരഞ്ഞിരുന്നു പോലീസ് കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗിച്ച് ഇരുവരും ഉറങ്ങിപ്പോയെന്നാണ് യുവതി ആദ്യം മൊഴി നൽകിയത്. എന്നാൽ മൊഴി വ്യാജമാണെന്ന് പോലീസ് നിഗമനം . വിശദമായ ചോദ്യം ചെയ്യലിൽ മകളെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയതായി പ്രതി കുറ്റം സമ്മതിച്ചു.