മനാമ :ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം അവരുടെ പത്താമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി സെപ്തംബർ 2 , ശനിയാഴ്ച നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം കുപ്പിവെള്ളവും, പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തു. നൂറ്റി എഴുപതോളം തൊഴിലാളികൾക്കായി അസ്കറിലെ ഒരു വർക്ക്സൈറ്റിൽ ഈ പരമ്പരയുടെ പത്താമത്തെ പ്രോഗ്രാം നടന്നു.ഐ. സി. ആർ. എഫ്. വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ് തൊഴിലാളികളെ അഭിസംബോധന ചെയ്ദ് വേനൽക്കാല സുരക്ഷയെ പറ്റി സംസാരിച്ചു.ഇത് തുടർച്ചയായ എട്ടാം വർഷമാണ് ഐസിആർഎഫ് തേർസ്റ്റ് ക്വഞ്ചേഴ്സ് ടീം വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. ബൊഹ്റ കമ്മ്യൂണിറ്റി, ഷിഫ അൽ ജസീറ ഹോസ്പിറ്റൽ, മലബാർ ഗോൾഡ് എന്നിവ ഈ വർഷം ഈ പദ്ധതിയിൽ ഐസിആർഎഫിനെ പിന്തുണയ്ക്കുന്നു.ഐസിആർഎഫ് തേർസ്റ് -ക്വഞ്ചേഴ്സ് ഈ പ്രതിവാര പരിപാടി സെപ്തംബർ പകുതി വരെ വിവിധ വർക്ക് സൈറ്റുകളിൽ തുടരാൻ ഉദ്ദേശിക്കുന്നു എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.