ബഹ്റൈൻ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ പത്തനാപുരം ഗാന്ധിഭവൻ ട്രസ്റ്റിന് സഹായം കൈമാറി.ആരോരുമില്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ 1,200 ൽ പരം അഗതികളായ സഹജീവികൾക്കു വേണ്ടി ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സ്വരൂപിച്ച സഹായം ഗാന്ധി ഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജന് കൈമാറി.ഈ ചടങ്ങിൽ അസോസിയേഷൻ ട്രഷറർ വർഗീസ് മോടിയിൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, ചാരിറ്റി കൺവീനർ ബോബി പുളിമൂട്ടിൽ, ചാരിറ്റി കോഓർഡിനേറ്റർ ലിജൊ ബാബു, മെഡിക്കൽ കോഓർഡിനേറ്റർ റോബിൻ ജോർജ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സിജി തോമസ്, ശ്യാം എസ് പിള്ള തുടങ്ങിയവർ സംബന്ധിച്ചു.ഗാന്ധിഭവൻ പോലെയുള്ള സ്ഥാപനങ്ങളുടെ നിലനില്പ്പ് നമ്മുടെ ഈ സമൂഹത്തിന് അത്യന്താപേക്ഷമാണെന്നും നമ്മളുടെ വിയർപ്പിന്റെ ഒരംശമെങ്കിലും നമ്മൾ ഇതു പോലെയുള്ള സേവന പ്രവർത്തനങ്ങൾക്കു വേണ്ടി മാറ്റിവെയ്ക്കുവാൻ ശ്രമിക്കണമെന്ന് സംഘടനാ ഭാരവാഹികൾ ബഹ്റൈൻ പ്രവാസി സമൂഹത്തോട് അഭ്യർത്ഥിച്ചു.