മ​ല​ബാ​ർ അ​ടു​ക്ക​ള സ​ലാ​ല ഓണോത്സവം 2023

ഒമാൻ : മ​ല​ബാ​ർ അ​ടു​ക്ക​ള സ​ലാ​ല ഓണോത്സവം 2023 എന്നപേരിൽ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സലാല ലുബാൻ പാലസിൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഓ​ണ​പ്പാ​ട്ട്, മോ​ഹി​നി​യാ​ട്ടം, തി​രു​വാ​തി​ര​ക​ളി, സി​നി​മാ​റ്റി​ക് ഡാ​ന്‍സ് തു​ട​ങ്ങി കേ​ര​ള​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന​തും ദൃ​ശ്യ​മ​നോ​ഹ​ര​വു​മാ​യ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. മ​ല​ബാ​ർ അ​ടു​ക്ക​ള ചിഫ് കോഓ​ഡി​നേ​റ്റ​ർ​ വഹീദ നിസാർ മുഖ്യാതിഥി ആയിരുന്നു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യൊ​രു​ക്കി മ​ല​യാ​ളി​ക​ളു​ടെ ഓ​ണ​സ​ങ്ക​ല്‍പ​ങ്ങ​ളെ​യെ​ല്ലാം തൊ​ട്ടു​ണ​ര്‍ത്തി​യ അ​തി​വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ​മാ​ണ് സലാല മ​ല​ബാ​ർ അ​ടു​ക്ക​ള സം​ഘ​ടി​പ്പി​ച്ച​ത്. മ​ല​ബാ​ർ അ​ടു​ക്ക​ള കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഫ​സീ​ല ഹാ​രി​സ്, അസീല സലിം എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. അഞ്ചൂറിലധികം ആളുകളാണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ച്ച​ത്