ഒഐസിസി സൊഹാർ റീജിയണൽ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു .

ഒമാൻ : ഒഐസിസി സൊഹാർ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സോഹാറിലെ പ്രവാസി മലയാളികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു . ഒഐസിസി ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഒഐസിസി സൊഹാർ റീജിയണൽ കമ്മിറ്റി പ്രസിഡണ്ട് റെജി മണർകാട് അധ്യക്ഷതവഹിച്ചു. തുടർന്ന് ദേശീയ സെക്രട്ടറി ശ്രീ ബിന്ദു പാലയ്ക്കൽ മുതിർന്ന ഒഐസിസി നേതാവ് N.O ഉമ്മൻ, അഡ്വ . എം കെ പ്രസാദ് , ഒഐസിസി സൊഹാർ ജനറൽ സെക്രട്ടറി ഇല്യാസ് എം .പി ദേശീയ കമ്മിറ്റി അംഗം സുനിൽ ഡി ജോർജ് , സെക്രട്ടറി ജിയോ ജേക്കബ് എന്നിവർ സംസാരിച്ചു. സോഹാറിലെ പ്രാവാസിമലയാളി സമൂഹത്തിന്റെ അഭൂതപൂർവമായ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഓണാഘോഷപരിപാടികളിൽ ഒട്ടനവധി കലാകായിക പരിപാടികളും അവതരിപ്പിക്കപ്പെട്ടു