പ്രഥമ ഗൾഫ് T20 ചാമ്പ്യൻഷിപ്പ് ഒമാൻ സ്വന്തമാക്കി – കരുത്തരായ യു എ ഇ യാണ് ഒമാൻ ഫൈനലിൽ തോല്പിച്ചത് 

ഒമാൻ : ഖത്തറിലെ ദോഹയിൽ വെച്ച് നടന്ന പ്രഥമ ഗൾഫ് T20 ചാമ്പ്യൻഷിപ്പ് ഒമാൻ സ്വന്തമാക്കി.. ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആണ് ഫൈനൽ മത്സരം അരങ്ങേറിയത് .. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയ്‌ക്കൊപ്പം ആതിഥേയരായ ഖത്തറാണ് ഗൾഫ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന പതിപ്പിൽ പങ്കെടുത്തിരുന്ന ടീമുകൾ ,എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടിയ പ്രാഥമിക റൗണ്ടിൽ നിന്നും ,കൂടുതൽ പോയിന്റ് നേടിയ യു എ ഇ യും ഒമാനും ഫൈനലിൽ മാറ്റുരക്കുകയായിരുന്നു .. ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത യു എ ഇ യെ ഒമാൻ 163 ൽ ഒതുക്കുകയായിരുന്നു . തുറന്നു ബാറ്റിംഗ് ചെയ്ത ഒമാന് തുടക്കത്തിലേ വിക്കറ്റുകൾ രണ്ടും നഷ്ട്ടമായെങ്കിലും..വെടിക്കെട്ടു ബാറ്റിങ്ങിലൂടെ 67 റൺസും രണ്ടു വിക്കറ്റും സ്വന്തമാക്കിയ ക്യാപ്റ്റൻ അക്വിബ് ഇലീയാസിന്റെ ആൾറൗണ്ടിങ് മികവിൽ ഒമാൻ വിജയതീരത്തെത്തി, കൂടാതെ അയാൻ ഖാന്റെ 53 റൺസ് മാറ്റിങ് മികവും ഫൈനലിൽ നിർണായകമായി . ഗ്രൂപ്പ് ഘട്ടത്തിൽ ഒമാൻ യു എ ഇ യോട് തോറ്റെങ്കിലും ഫൈനലിൽ ഒമാൻ വിജയം പിടിച്ചെടുക്കുകയായിരുന്നു