ഹരിപ്പാട് കൂട്ടായ്മ മസ്കറ്റ് ‘ലയം 2023’കലാസന്ധ്യ ഒക്ടോബർ 6ന് അൽ ഫലാജ് ഹോട്ടലിൽ വെച്ച് നടക്കും

ഒമാൻ :ഒമാനിലെ ഹരിപ്പാട് കൂട്ടായ്മ മസ്കറ്റിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഒക്ടോബർ 6 വെള്ളിയാഴ്ച അൽ ഫലാജ് ഹോട്ടലിൽ വെച്ച് ” ലയം 2023 ” എന്ന പേരിൽ കലാസന്ധ്യ സംഘടിപ്പിക്കുന്നു.ചലച്ചിത്ര സംവിധയകൻ കെ.മധു മുഖ്യാതിഥി ആകുന്ന ചടങ്ങിൽ , പ്രശസ്ത പിന്നണി ഗായകൻ വിധു പ്രതാപും സംഘവും നയിക്കുന്ന മ്യൂസിക്കൽ ലൈവ് കോൺസർട് ആണ് മുഖ്യ ആകർഷണം. അതിനു പുറമെ കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും . കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട് മുഖ്യ പ്രായോജകർ ആകുന്ന പരിപാടിയിലേക്കുള്ള പ്രവേശനം ക്ഷണിക്കപ്പെട്ടവർക്ക് ആയിരിക്കും.ഹരിപ്പാട് കൂട്ടായ്മ മസ്ക്കറ്റിന്റെ പ്രസിഡന്റ്‌ സൂരജ് രാജൻ , രക്ഷധികാരി. രാജൻ ചെറുമനശ്ശേരിൽ, സെക്രട്ടറി ജോർജ് മാത്യു, ജോയിന്റ് സെക്രട്ടറി ധന്യ ശശി , ട്രെഷറർ അജു ശിവരാമൻ. പ്രോഗ്രാം കൺവീനർ – വിജയ് മാധവ് , ജഗ്ജിത്ത് പ്രഭാകരൻ , തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.