ഒമാൻ ;പ്രവാസികൾ ഉൾപ്പെടെ 162 തടവുകാർക്ക് സുൽത്താൻ മാപ്പ് നൽകി

ഒമാൻ:ഒമാനിലെ പ്രവാസികൾ ഉൾപ്പെടെ 162 തടവുകാർക്ക് സുൽത്താൻ മാപ്പ് നൽകി.പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ച് 94 പ്രവാസികൽ ഉൾപ്പെടെ 162 തടവുകാർക്ക് ഒമാൻ സായുധ സേനയുടെ പരമോന്നത കമാൻഡർ കൂടിയായ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടു ഒമാനിലെ ജയിലിൽ കഴിയുന്ന 94 പ്രവാസി തടവുക്കാരും ഇതിൽ ഉൾപെടും.