സോഹാറിൽ പുതിയ സൗഹൃദ കൂട്ടായ്മ നിലവിൽ വന്നു.

സോഹാർ : ഫ്രെണ്ട്സ് ഓഫ് സോഹാർ എന്ന പേരിൽ സോഹാറിൽസൗഹൃദ കൂട്ടായ്മ നിലവിൽ വന്നു. ഹംബാർ ബുസ്ഥാൻ സെവൻ സിറ്റി ഫാം ഹൌസിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ സോഹാർ ബദർ അൽ സമ മാനേജർ മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു . സെക്രട്ടറി. സുനിൽ ഡി ജോർജ് സ്വാഗതവും, ജിജു തോമസ്, Dr. സൂസൻ ജോൺ എന്നിവർ ആശംസ പ്രസംഗം നടത്തി, പ്രസിഡന്റ്‌ റോയ് പി തോമസ് നന്ദി പ്രകാശിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ അനിൽ കുര്യൻ, ട്രസ്റ്റി ജോഫി വർഗീസ് എന്നിവരും സംസാരിച്ചു ഉദ്ഘാടനത്തിനു ശേഷം നടന്ന പരിപാടിയിൽ ബോസ്ക്കോ ടീം അവതരിപ്പിച്ച ഗാനമേള അരങ്ങേറി. ശേഷം വിവിധ കലാപരിപാടികൾ വേദിയിൽ നടത്തപ്പെട്ടു.