ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് റിയാദിൽ മരണപ്പെട്ടു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് റിയാദിൽ മരണപ്പെട്ടു.കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം (36) ആണ് മരിച്ചത്.റിയാദിലെ ഒരു ട്രാവൽ ഏജൻസിയിൽ ജീവനക്കാരനാണ്. ഒരാളെ റിയാദ് എയർപ്പോർട്ടിൽ കൊണ്ടുവിട്ട ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ വാഹനത്തിൽ വെച്ച് ഹൃദായാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ്മരണപ്പെട്ടത്. നേരത്തെ ജിദ്ദയിലും ദുബായിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സമിത അസീസ്.