ടെഹ്റാന്: ഇറാനിയൻ ചലച്ചിത്ര സംവിധായകൻ മെർജൂയിയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരെയും വീട്ടിൽ കുത്തി കൊലപ്പെടുത്തിയ നിലയിലായിരുന്നു കണ്ടെത്തിയതെന്ന് ഇറാനിയന്‍ ജുഡീഷ്യറി ഉദ്യോഗസ്ഥനായ ഹൊസൈൻ ഫസെലിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോർട്ട് ചെയ്തു. ഇരുവരുടെ കഴുത്തിലാണ് കുത്തേറ്റത് എന്നാണ് ഐആർഎൻഎ റിപ്പോർട്ട്.ശനിയാഴ്ച രാത്രി വീട്ടിൽ മകള്‍ മോണ മെർജൂയിയാണ് ഇരവരും കൊല്ലപ്പെട്ടത് ആദ്യം കണ്ടത്. ഇവർ ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് സംവിധായകന്റെ ഭാര്യ വഹിദെ മുഹമ്മദീഫറി ഏതാനും നാളുകൾക്ക് മുൻപ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.