മോഷണം നടത്തിയതിന് ഏഷ്യൻ പൗരത്വമുള്ള രണ്ട് പ്രവാസികൾ അറസ്റ്റിൽ

മസ്കറ്റ്: മസ്കറ്റ് ഗവർണറേറ്റിൽ ബൗഷർ വിലായത്തിലെ വീട്ടിൽ നിന്നും നിരവധി വാഹനങ്ങളിൽ നിന്നും മോഷണം നടത്തിയതിന് ഏഷ്യൻ പൗരത്വമുള്ള രണ്ട് പ്രവാസികളെ മസ്‌കറ്റ് ഗവർണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരുടെ പക്കൽ നിന്നും പണവും മൊബൈൽ ഫോണുകളും ബാങ്ക് എടിഎം കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരുന്നുവെന്നും റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.