ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ക്യാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഒമാൻ : കേരളാ വിംഗ് വനിതാവേദിയുടെ നേതൃത്വത്തിൽ “കാൻസർ – അറിഞ്ഞതിനപ്പുറം” എന്ന വിഷയത്തിൽ കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ ഒമാൻ കാൻസർ അസോസിയേഷൻ അംഗം Dr. രാജ്യശ്രീ എൻ കുട്ടിയാണ് ക്ലാസ്സ് നയിച്ചത് .60 വനിതകൾ അടക്കം 100ലേറെ പേർ പങ്കെടുത്ത ക്ലാസ്സിൽ ക്യാൻസർ സംബന്ധിയായ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.കാന്‍സര്‍ പ്രതിരോധത്തെക്കുറിച്ചും രോഗം നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിന് ക്ലാസ് ഏറെ സഹായകരമായതായി എന്ന് ക്ലാസിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു