നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് – ഒമാൻ ചാപ്റ്ററിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഒമാൻ :റുവിയിലെ ഫോർ സ്‌ക്വയർ റെസ്റ്റോറന്റിൽ വെച്ച് നടന്ന മീറ്റിംഗിൽ നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും അടുത്ത രണ്ട് വർഷത്തേക്കുള്ള (2024-2025) കമ്മിറ്റി വിപുലീകരിക്കുകയും ചെയ്തു.മുൻ പ്രസിഡന്റ് സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ മുൻ സെക്രട്ടറി മുഹമ്മദ്‌ അബ്ദുൽ ഖാദർ സംഘടനാ റിപ്പോർട്ട്  അവതരിപ്പിച്ചു.വെൽഫയർ കോർഡിനേറ്റർ അബ്ദുൽ അസീസ്, ട്രഷറർ ആഷിക്ക് മുഹമ്മദ്‌കുട്ടി വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ മനോജിനെ പ്രസിഡന്റായും, ആഷിക്കിനെ സെക്രട്ടറിയായും, മുഹമ്മദ്‌ യാസീനെ ട്രഷറ-റായും തിരഞ്ഞെടുത്തു.കൂടാതെ വൈസ് പ്രസിഡന്റായി : നസീറിനെയും, ജോയിന്റ് സെക്രട്ടറിമാറായി : സുബിൻ , ഫൈസൽ എന്നിവരെയും ഗ്ലോബൽ കോർഡിനേറ്ററായി : സുബ്രഹ്മണ്യനെയും വെൽഫയർ കോർഡിനേറ്ററായി : അബ്ദുൽ അസീസിനേയും രക്ഷധികാരിയായി : മുഹമ്മദുണ്ണിയെയും ,മീഡിയ കോർഡിനേറ്ററായി : ഷിഹാബുദീൻ അഹമ്മദ്ധിനെയും തിരഞ്ഞെടുത്തു.