ദേശീയ ദിനത്തോട് അനുബന്ധിച്ച് മാരത്തോണും, രക്തദാനവും നടത്തി

ബർക്ക: സുൽത്താനേറ്റ് ഓഫ് ഒമാന്റെ അമ്പത്തി മൂന്നാം ദേശീയ ദിനത്തോട് അനുബന്ധിച്ച് അവാബി മലയാളി കൂട്ടായ്മയും, അവാബി സ്പോർട്സ് ടീമും സംയുക്തമായി നടത്തിയ മാരത്തോണും, രക്തദാനവും സ്വദേശികളും വിദേശികളും അടങ്ങിയ ജന പങ്കാളിത്തം കൊണ്ട് അതിഗംഭീരമായിരുന്നു. പ്രസ്തുത പരിപാടിയിൽ ചീഫ് ഗസ്റ്റ് ആയി താരിഖ്‌ ബിൻ മുഹമ്മദ്‌ അൽ കറൂസി (മെമ്പർ ഓഫ് ഷൂറ കൌൺസിൽ അവാബി), സ്പെഷ്യൽ ഗസ്റ്റ് ആയി ബിജു വർഗീസ് (പ്രിൻസിപ്പൽ ഇന്ത്യൻ സ്കൂൾ ഓഫ് റുസ്താക് ) മറ്റ് പ്രശസ്തരായ സാമൂഹിക സംഘടനാ പ്രവർത്തകരും, റുസ്താക് മലയാളീസിന്റെ സെക്രട്ടറി നിതിൻ ജോർജ്, കൈരളി വിങ്ങിന്റെ റുസ്താക് യൂണിറ്റ് സെക്രട്ടറി കുമാർ അനന്തപുരി, കെ.എം.സി.സി റുസ്താക് ഏരിയാ പ്രസിഡന്റ്‌ ജാഫർ N. P, ജി.കെ. പി. എ ഒമാൻ ചാപ്റ്റർ പ്രസിഡന്റ്‌ മൻമദ കൃഷ്ണൻ, നക്കൽ മലയാളി കൂട്ടായ്മയിലെ മുഹമ്മദ്‌ ഇക്ബാൽ എന്നിവരും പങ്കെടുത്തു.